പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 18 മുതല്‍

Tuesday 14 February 2017 10:47 pm IST

പാലാ: പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 18ന്് ആരംഭിക്കും. 25ന് ആറാട്ടോടെ സമാപിക്കും. ആറാട്ട് പുറപ്പാടിന് നടക്കുന്ന കുടമാറ്റമാമ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. 18ന് വൈകിട്ട് 5.45ന് കൗമാര പ്രതിഭകളായ ചൊവ്വല്ലൂര്‍ അനന്തു, ശിവപ്രസാദ് എന്നിവരുടെ ഇരട്ടതായമ്പക, രാത്രി 8ന് ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് മാനസജപലഹരി, 9ന് ദിക്ക് കൊടിയേറ്റ്. 19 മുതല്‍ 23 വരെ രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10 മുതല്‍ ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങില്‍ 19ന് രാവിലെ 10.30ന് അക്ഷരശ്ലോക സദസ്, വൈകിട്ട് 5 മുതല്‍ മദ്ദളത്തായമ്പക, 6.15ന് സംഗീതസദസ് അരങ്ങേറ്റം, 6.45ന് മാന്‍ഡലിന്‍ കച്ചേരി, രാത്രി 9.15ന് മേജര്‍സെറ്റ് കഥകളി, കഥ-നളചരിതം നാലാം ദിവസം, പ്രഹ്‌ളാദ ചരിതം. 20ന് രാവിലെ 10.30ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് ചാക്യാര്‍കൂത്ത്, 6.15ന് സംഗീതസദസ്, 7.30ന് ഭരതനാട്യം അരങ്ങേറ്റം. 21ന് രാവിലെ 10.30നും വൈകിട്ട് 5.30നും സംഗീതസദസ്, രാത്രി 9.30ന് നൃത്തനാടകം. 22ന് വൈകിട്ട് 5.30ന് ഭരതനാട്യം, 6.30ന് സംഗീതസദസ് അരങ്ങേറ്റം, രാത്രി 9.30ന് നൃത്തരാവ്. 23ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, ഗുരുവായൂര്‍ വലിയ കേശവന്‍ തിടമ്പേറ്റും. വൈകിട്ട് 5ന് തിരുവാതിരകളി, 6ന് മുത്തോലി കവലയില്‍ സമൂഹപ്പറ, അനയൂട്ട്, തിരുവരങ്ങില്‍ സംഗീതസദസ്, രാത്രി 10 മുതല്‍ വലിയ വിളക്ക്. 24ന് ശിവരാത്രി, രാവിലെ 5.30 മുതല്‍ നാമസങ്കീര്‍ത്തന ലഹരി, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 9ന് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര, 3ന് ഓട്ടന്‍തുള്ളല്‍, രാത്രി 10ന് ഭരതനാട്യം, 12ന് ശിവരാത്രി പൂജ, പുലര്‍ച്ചെ 1 മുതല്‍ പള്ളിവേട്ട. 25ന് ആറാട്ട്, രാവിലെ 6 മുതല്‍ ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് 5ന് കൊടിയിറക്ക്, ഏഴ് ഗജവീരന്മാര്‍ പങ്കെടുക്കുന്ന ആറാട്ടെഴുന്നള്ളത്ത്, കുടമാറ്റം, 6.30ന് നാദസ്വരക്കച്ചേരി, രാത്രി 8.30ന് സംഗീതസദസ്, 11ന് ആറാട്ടെതിരേല്‍പ്, വലിയ കാണിക്ക. പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ റ്റി.ജെ. പരമേശ്വരന്‍ നമ്പൂതിരി തുരുത്തിപ്പള്ളി ഇല്ലം, ഹണി ഇളംപിലാക്കാട്ട്, ഹരി ഇണ്ടന്‍തുരുത്തി ഇല്ലം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.