ശ്രീനഗര്‍: ജമ്മുകശ്മീര്‍ സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപത്തായി പാക്കിസ്ഥാനില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം കണ്ടെത്തി. അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ബിഎസ്എഫിന്റെ വിദഗ്ധ സംഘമാണ് ഇത് കണ്ടെത്തിയത്.
തുരങ്കം അതിര്‍ത്തിക്ക് വളരെ അടുത്തായി അവസാനിക്കുന്നതിനാല്‍ ഇത് ഭീകരര്‍ ഉപയോഗിക്കുന്നതാണെന്ന് ബിഎസ്എഫ് അറിയിച്ചു. ഇത് കണ്ടെത്താനായത് രാജ്യത്തേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ വലിയ രീതിയില്‍ ഇല്ലാതാക്കുന്നതാണ്. രണ്ടടി വീതിയും, പൊക്കവുമുള്ള തുരങ്കത്തിന് 20 മീറ്ററോളം നീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: