മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന നടപടികളെല്ലാം വിഫലമാക്കിക്കൊണ്ടാണ് രൂപയുടെ റെക്കോഡ് തകര്‍ച്ച. ഇന്നലെ ഡോളറിനെതിരെ 55.09 നിരക്കിലായിരുന്നു രൂപയുടെ മൂല്യം.
യൂറോ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതായി സാമ്പത്തിക വികസന, സഹകരണ സംഘടന (ഒഇസിഡി) വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം വ്യാപാരികള്‍ ഡോളറുകള്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും വരുംദിവസങ്ങളിലും രൂപയുടെ മൂല്യം താഴേക്ക്തന്നെ പോകാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണ ഇറക്കുമതി മേഖലയില്‍ ഡോളറിന്റെ വര്‍ധിച്ച ഡിമാന്റ് തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് പ്രധാന കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: