കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ജില്ലാ പഞ്ചായത്ത് ഒന്നാമതും ജില്ല എട്ടാമതും എത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയും അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കഴിഞ്ഞദിവസം രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫണ്ട് വിനിയോഗം 26.07 ആണ്. അതേസമയം ജില്ലയുടെ മൊത്തത്തിലുള്ള ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ എറണാകുളം എട്ടാം സ്ഥാനത്തെത്തി. 498.6 കോടിയാണ് ജില്ലയുടെ ബജറ്റ് വിഹിതം. 113.81 കോടി ഇതിനകം ചെലവഴിച്ചു. 22.83 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: