ഇടുക്കി: മൂന്നാറിനെ നടുക്കിയ കൊലക്കേസിന്റെ അന്വേഷണത്തിന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.ഡേകെയര്‍ അധ്യാപികായുടെ മരണവുമായി ബന്ധപെട്ടാണ് സംഭവം.
മൂന്നാര്‍ ഡിവൈഎസ്പി, ഇടുക്കി സിഐ, ദേവികുളം സിഐ,കാളിയാര്‍ സിഐ, വെള്ളത്തൂവല്‍, മൂന്നാര്‍ ദേവികുളം, രാജാക്കാട് എന്നീ എസ്ഐമാര്‍, വിവിധ സ്റ്റേഷനുകളിലെ ഇരുപത് പോലീസുകാര്‍ എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണ സംഘം. എസ്റ്റേറ്റ് മാനേജരില്‍ നിന്നു ലയത്തിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് കാണാതായവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെന്ന് മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ധന് ‘ജന്മഭൂമി’യോട് പറഞ്ഞു.
കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇന്ന് വിരലടയാള സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തും. മൂന്നാറില്‍ നിന്നു നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് കോടമഞ്ഞ് വീണതിനാല്‍ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: