ബിഎംഎസ് പ്രതിഷേധ പ്രകടനം നടത്തി

Sunday 18 June 2017 11:54 am IST

കാഞ്ഞങ്ങാട്: ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ടൗണ്‍ കമ്മറ്റി ഭാരവാഹി കുഞ്ഞിരാമന്‍ കപ്പണക്കാലിനെ ഓട്ടോ വാടകക്ക് വിളിച്ച് കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ വൈകുന്നേരമാണ് ഓട്ടോ സ്റ്റാന്റില്‍ നിന്നും നാലംഗ സംഘം ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് കൊണ്ടു പോയി കാറ്റാടിയില്‍ വെച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ബിഎംഎസ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.വി.ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സത്യനാഥ്, ഭരതന്‍ കല്യാണ്‍ റോഡ് എന്നിവര്‍ സംസാരിച്ചു. പുതിയകോട്ടയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് കോമളന്‍, എച്ച്.ഡി.ദാമോദര, ബാലകൃഷ്ണന്‍ സൂര്യോദയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.