ആവേശതിരയിളക്കി റിയാദ് ടാക്കിസ് അവാര്‍ഡ് നൈറ്റ്

Sunday 18 June 2017 1:08 pm IST

റിയാദ്: കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ വേദികളില്‍ നിറസാന്നിധ്യമായി, പ്രവാസ ലോകത്ത് തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന അതുല്യ കലാപ്രതിഭകള്‍ക്ക് ആദരമൊരുക്കി റിയാദ് ടാക്കിസ് സംഘടിപ്പച്ച ' റിയാദ് ടാക്കീസ് അവാര്‍ഡ് നൈറ്റ് 2017 ' പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി അല്‍:മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രസിഡന്റ് ഡൊമിനിക്ക് സാവിയയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ആല്‍:മദീന ഓപ്പറേഷന്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു, സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും, അബ്ദുള്ള വല്ലാം ചിറ, ഫൈസല്‍ മദീന ഗ്രൂപ്പ്, നൗഷാദ് അസ്സിസ്സ്, ഷാനവാസ് ഷേക്ക് പരീദ്, അലി ആലുവ, ബഷീര്‍ പാങ്ങോട് ഷബീര്‍ മദീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാം പെരുമ്പാവൂര്‍ നന്ദി പറഞ്ഞു. കോഴിക്കോട് ഖാദര്‍ഭായ്, പ്രമോദ് കണ്ണൂര്‍, ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ്, ഫാസില്‍ ഹാഷിം, എന്നിവരും മിമിക്രി കലാ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കലയ്ക്ക്‌ വേണ്ടി ജീവിതം മാറ്റി വച്ച, സൗദിയിലും ജിസിസി രാജ്യങ്ങളിലെ സ്റ്റേജുകള്‍ കിഴടക്കി മുന്നേറുന്ന നസീബ് കലാഭവന്‍ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹരായി. ജേതാക്കള്‍ക്ക് രാഗേഷ് പാണയില്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി,നൗഷാദ് അസിസ്, ശരത് അശോക്, മജീദ് പൂളക്കാടി, എന്നിവര്‍ പുരസ്‌കാരങ്ങള്‍ കൈമാറി ഇത്തിനോടനുബന്ധിച്ചു റിയാദില്‍ ആദ്യമായി നടന്ന കലാകാരന്മാരുടെ മുഖമുഖം പരിപാടിയില്‍ നിരവധി പുതിയ കലാകാരന്‍മാര്‍ പരസ്പ്പരം പരിചയപെട്ടു ഇതിന് മജു അഞ്ചല്‍ ,ഹരിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി, തുടര്‍ന്ന് കലാപരിപാടികളും നടന്നു പ്രമുഖ ഡാന്‍സ് ട്രൂപ്പായ മണി ബ്രതേഴ്സ്സിലെ കുട്ടികളുടെ വിവിധതരം നൃര്‍ത്തങ്ങളും, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ഷഫീഖ് പെരുമ്പാവൂര്‍, ഷാന്‍ പരീദ്, ജലീല്‍ മഞ്ചേരി, ഷഫീഖ് വാഴക്കാട്, നജാദ്, മാലിനി നായര്‍, അനു സുദര്‍ശന്‍, അന്‍സാര്‍ മന്ദായി, ജസ്ന ജമാല്‍, ജാബിര്‍ നൗഷാദ്, സിന്ധു ഷാജി, നാദിര്‍, സമീന മുസ്തഫ, അല്‍ന ഷാജി, എന്നിവര്‍ പങ്കെടുത്ത സംഗീതനിശയും അരങ്ങേറി. അഷ്റഫ് കൊച്ചി അവതാരകനായിരുന്ന പരിപാടികള്‍ക്ക്, കോഡിനേറ്റര്‍ ഷൈജു പച്ച, അനില്‍ കുമാര്‍ തമ്പുരു, സജിത്ത് കാന്‍, നവാസ് ഒപ്പീസ്, നിസാം വെമ്പായം, അരുണ്‍ പൂവാര്‍, രാജീവ്മാവൂര്‍, നൗഷാദ് പള്ളത്, അന്‍വര്‍ സാദിക്ക്,സിജോ മാവേലിക്കര, ഷാനു ഷനാദ്, ഫരീദ് ജാസ്സ്, ഷൈന്‍ഷാ, രാജേഷ് രാജ്, സുനില്‍ ബാബു എടവണ്ണ, മുജീബ് റോയല്‍, ഷാഫി നിലബൂര്‍, നബീല്‍ ഷ മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി .. കോഴിക്കോട് ഖാദര്‍ ഭായ് ഇരുപത്തിയഞ്ചു വര്‍ഷം ഗസല്‍ പാട്ടുകള്‍ പാടി റിയാദിലെ നിരവധി വേദികളില്‍ പ്രേക്ഷകരെ അവിസ്മരണീയ മാക്കിയ കോഴിക്കോട് ഖാദര്‍ ഭായ് ആദ്യ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പ്രവാസമെന്ന തീച്ചൂളയില്‍ നിന്നും ഗാന രംഗത്തേക്ക് കടന്ന് വന്ന അനുഭവം പങ്കുവച്ചപ്പോള്‍ സദസ്സിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി!കലാ ജീവിതത്തില്‍ റിയാദ് ടാക്കിസ് നല്‍കിയ പുരസ്‌കാര ചടങ്ങില്‍ തന്റെ കുടുംബവുമുണ്ടായിരുന്നെങ്കില്‍ ഇരട്ടി മധുരമായേനെ എന്നദ്ധേഹം പറഞ്ഞു,,! പ്രമോദ് കണ്ണൂര്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെ റിയാദിലെ വേദികളില്‍ പാടി കൊണ്ട് കുടുംബ സദസ്സുകളെ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രമോദ് കണ്ണൂര്‍ രണ്ടാമത് വേദിയിലെത്തി അവാര്‍ഡ് വാങ്ങി കൊണ്ട് തന്റെ ഇഷ്ട ഗാനമായ ദൂരയാണ് കേരളം എന്ന ഗാനം ആലപിച്ചപ്പോള്‍ വേദിയില്‍ ഒരു നിമിഷം ദാസേട്ടനാണോ എന്നോര്‍ത്ത് പോയി! ജലീല്‍ കൊച്ചിന്‍ സംഗീത രംഗത്ത് തനിക്ക് കിട്ടിയ കഴിവ് കൊണ്ട് റിയാദിലെ മറ്റു കലാ കാരന്മാരേയും കലാ കാരികളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ശ്രി:ജലീല്‍ കൊച്ചിന്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിലേറെ ഗാന രംഗത്ത് സജീവ സാന്നിധ്യമാണ് ജലീല്‍ കൊച്ചിന്‍ ഏഷ്യാനെറ്റ് മൈലാഞ്ചി , കൈരളി പട്ടുറുമാല്‍ എന്നി റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധിയാര്‍ജിച്ച ഒട്ടനവധി കലാകാരന്മാരെയാണ് അദ്ദേഹം പ്രവാസി സമൂഹത്തിന് സംഭാവന ചെയ്തത് .ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവും അഭിമാനവും തോന്നിയ നിമിഷത്തിലാണ് ഞാനെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി കൊണ്ട് വികാര നിര്‍ഭരനായികൊണ്ട് അദ്ധേഹം പറഞ്ഞു,! തങ്കച്ചന്‍ വര്‍ഗീസ് റിയാദിലെ പ്രവാസി സമൂഹത്തിന്റെ സ്വന്തം തങ്കൂസ് ഏത് ഗാനവും അനായാസ്യം പാടനുള്ള കഴിവ് അതാണ് തങ്കച്ചന്‍ എന്ന ഗായകനെ മറ്റു ഗായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഇരു പത് വര്‍ഷത്തോളമായി പ്രവാസലോകത്ത് നിരവധി സ്റ്റേജുകളിലായി മലയാളം തമിഴ് ഹിന്ദി എന്നി ഭാഷകളില്‍ പാടികൊണ്ട് ഇന്നും ആ ജയ്ത്രയാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു.നിരവധി ചെറുതും വലുതുമായ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജീവന് തുല്യം സ്‌നേഹിക്കുന്ന ഭാര്യക്കും മക്കളോടൊപ്പം കൂടി റിയാദ് ടാക്കിസിന്റെ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതില്‍ ജീവിതത്തില്‍ മറക്കാനാവാത്ത മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്ന് അദ്ധേഹം പറഞ്ഞു ! ഫാസില്‍ ഹാഷിം മിമിക്രി കലാരംഗത്ത് തന്റേതായ ശൈലിയില്‍ വേറിട്ട പ്രകടനങ്ങള്‍ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കഴിവുള്ള ഒരു കലാകാരനാണ് ഫാസില്‍ ഹാഷിം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ അദ്ധേഹത്തിനെ തേടിയെത്തിയിട്ടുണ്ട് റിയാദ് ടാക്കിസിന്റെ അവാര്‍ഡ് വാങ്ങി കൊണ്ട് ന്യൂ ജനറേഷന്‍ ഹീറോ ദുല്‍ഖര്‍ സല്‍മാനെ അനുകരിച്ചപ്പോള്‍ പ്രേക്ഷകരുടെ മറ്റൊരു കുഞ്ഞിക്കയായി,,! നസീബ് കലാഭവന്‍ മിമിക്രി കലാ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കലാകാരനാണ് നസീബ് കലാഭവന്‍ സൗദിയിലും ജിസിസി രാജ്യങ്ങളിലുമായി ഒരു പാട് സ്റ്റേജുകള്‍ പിന്നിട്ട നസീബ് മിമിക്രി എന്ന കലയ്ക്ക്‌ വേണ്ടി ജീവിതം മാറ്റി വച്ച ഒരു കലാകാരനും കൂടിയാണ്.തൊട്ടതെല്ലാം പൊന്നാക്കാനുള്ള കഴിവ് നസീബിന്റ മറ്റൊരു പ്രത്യേകതയാണ്. അര്‍ഹതക്കുള്ള അംഗീകാരമായ റിയാദ് ടാക്കിസിന്റെ അവാര്‍ഡ് ഏറ്റുവാങ്ങി അറബി ഭാഷ മലയാളികള്‍ സംസാരിക്കുന്നത് അവതരിപിച്ചത് പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.