രജത ജൂബിലി തിരുനാളിന് തുടക്കമായി

Wednesday 15 February 2017 4:24 pm IST

വെള്ളമുണ്ട: ഏഷ്യയിലെ പ്രഥമ തിരുമുഖ ദേവാലയമായ മൊതക്കര തിരുമുഖ ദേവാലയത്തിൽ രജത ജൂബിലി തിരുനാളിന്  തുടക്കമായി.  തിരുനാളിന് തുടക്കം കുറിച്ച്  ഫാ: ജസ്റ്റിൻ മുത്താനിക്കാട്ട്  തിരുനാൾ കൊടിയേറ്റി. ഫാ. വിൻസെന്റ് താമരശേരി, ട്രസ്റ്റിമാരായ ഷാജി ജേക്കബ്, ഐ.സി. തോമസ്, ജോയ് ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കുർബാനയ്ക്ക് ഫാ. വിൻസെന്റ് താമരശേരി നേതൃത്വം നൽകി.