അഴീക്കോട്: അഴീക്കോട് തെക്കുഭാഗം കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 22 മതല്‍ 26 വരെ നടക്കും. 22ന് രാവിലെ 6നും 6.30നും മദ്ധ്യേ കൊടിയേറ്റം, 8.30ന് ഓമനക്കാഴ്ച, 9.30ന് തിരുമുല്‍കാഴ്ച. 22, 23 തിയ്യതികളില്‍ 7.30 മുതല്‍ കോല്‍ക്കളി, 22ന് രാത്രി 9.30ന് സ്കോളര്‍ഷിപ്പ് വിതരണം, തുടര്‍ന്ന് നാടകം, 23ന് രാത്രി 10.30ന് നൃത്ത നാടകം, 24ന് രാത്രി 7ന് തിരുവായുധം എഴുന്നള്ളത്ത്, 10.30ന് മഹാശിവരാത്രി പൂജ, തുടര്‍ന്ന് കോമഡി മെഗാ ഷോ, 25ന് പുലര്‍ച്ചെ 4 മുതല്‍ വിഷ്ണുമൂര്ത്തിയുടെ മുദ്ര അടിയന്തിരം, രാത്രി 7ന് വിഷ്ണുമൂര്ത്തിയുടെ ഉച്ചത്തോറ്റം, രാത്രി 10ന് വിഷ്ണുമൂര്ത്തിയുടെ അന്തിത്തോറ്റം, 26ന് പുലര്‍ച്ചെ നാലിന് ഗുളികന് ദൈവത്തിന്റെ കോലം പുറപ്പാട്, രാവിലെ 5.30ന് വിഷ്ണുമൂര്ത്തിയുടെ കോലം, ഉച്ചക്ക് 2നും 2.30നും മദ്ധ്യേ കൊടിയിറക്കം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: