ബംഗളൂരൂ: ബ്രഹ്മോസ് മിസൈലിന്റെ പരിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഡിആര്‍ഡിഓ മേധാവി എസ്. ക്രിസ്റ്റഫര്‍ പറഞ്ഞു. നിലവിലുളള 290 കിലോമീറ്ററില്‍ നിന്ന് ഇത് 450 കിലോമീറ്ററായാണ് ഉയര്‍ത്തുക. അടുത്തമാസം 10ന് ഇത് പരീക്ഷിക്കും.
അതേസമയം അഗ്നി മിസൈലിന്റെ പരിധി വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 5000 കിലോമീറ്റാണ് ദൂരപരിധി. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. 800 കിലോമീറ്റര്‍ പരിധിയുളള ബ്രഹ്മോസിന്റെ രണ്ടാം പതിപ്പ് കൂടി നിര്‍മിക്കാനുളള ശ്രമത്തിലാണ് ഡിആര്‍ഡിഓ. രണ്ടരക്കൊല്ലം കൊണ്ട് ഇത് പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: