കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. എഴുപത് വയസിന് മേല്‍ പ്രായമുള്ള പെന്‍ഷന്‍കാര്‍ക്ക് അധിക പെന്ഷന് നല്‍കുക, പ്രത്യേക ചികിത്സാ പദ്ധതി നടപ്പാക്കുക, പൂര്‍ണ്ണ പെന്ഷന് ലഭിക്കുന്നതിന് 30 വര്‍ഷ സര്‍വ്വീസ് വേണമെന്നത് 25 വര്ഷംമതിയെന്ന ശമ്പള കമ്മീഷന് ശുപാര്‍ശ അംഗീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. രാവിലെ 10.30ന് സ്റ്റേഡിയം കോര്‍ണറിലെ നെഹ്റു പ്രതിമ പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി പി.വി.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: