ഇരിട്ടി: പെരുവമ്പറമ്പ് ശ്രീപാര്ത്ഥേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ശിവരാത്രി മഹോത്സവവും ലക്ഷം ദീപ സമര്‍പ്പണവും 24 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ക്ഷേത്രം തന്ത്രി നടുവത്ത് പുടവര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 24ന് രാവിലെ 6 മുതല്‍ അഖണ്ഡ നാമജപം, വൈകുന്നേരം 6ന് ലക്ഷം ദീപ സമര്‍പ്പണം, 7.30ന് മോഹനന് മാനന്തേരിയുടെ പ്രഭാഷണം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. മാര്‍ച്ച് 3ന് വൈകുന്നേരം 5ന് കലവറ നിറക്കല്‍ ഘോഷയാത്ര, രാത്രി 7.30ന് വത്സന് തില്ലങ്കേരിയുടെ പ്രഭാഷണം, 4ന് വൈകുന്നേരം 7ന് സാംസ്കാരിക സമ്മേളനം, 5ന് വൈകുന്നേരം 6ന് നിറമാല, തായമ്പക തുടങ്ങിയവയാണ് പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: