ഭിവണ്ടി: മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചശേഷം വെട്ടിക്കൊന്നു. വടിവാളുകൊണ്ട് 10 തവണ വെട്ടേറ്റതിന്റെ പാടുകളും ഇയാളുടെ ശരീരത്തില്‍ ഉണ്ട്.
മനോജ് മഹാത്രേ എന്ന പ്രാദേശിക നേതാവ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ മൂന്നുപേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മഹാത്രേയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭിവണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജന പ്രതിനിധി കൂടിയാണ് ഇയാള്‍. മഹാത്രേ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ആക്രമണം രണ്ടു സമീപവാസികള്‍ കാണുന്നതായും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: