കോഴിക്കോട്: അഞ്ച് വര്‍ഷത്തിനുള്ളില്‍ വീടില്ലാത്ത എല്ലാവര്ക്കുംസുരക്ഷിതമായ പാര്‍പ്പിടം ഒരുക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് മിഷന് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതിക്ക് ജില്ലയില്വിപുലമായ തയ്യാറെടുപ്പ്.
പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി വിശദമായസര്വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നാളെതുടക്കമാകും. കുടുംബശ്രീക്കാണ്സര്വ്വേയുടെചുമതല നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 18 , 19 തിയ്യതികളില്മുഴുവന് ഗുണഭോക്താക്കളെയും നേരില്ക്കണ്ട്സര്വ്വേ പൂര്ത്തീകരിക്കാനാണ്ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ്പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം കുടുംബശ്രീയുടെ നേതൃത്വത്തില്‍സംഘടിപ്പിച്ചു. ഇതിന്റെതുടര്ച്ചയായിസര്വ്വേയര്മാര്ക്കുള്ള പഞ്ചായത്ത്, നഗരസഭാതല പരിശീലനം 16, 17 തിയ്യതികളില്‍ നടക്കും. 18, 19 തിയ്യതികളില്‍ ലിസ്റ്റ് പ്രകാരമുള്ള ഗുണഭോക്താക്കളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വിവരശേഖരണം നടത്തും. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന റിസോഴ്സ്പേഴ്സണ്മാര്ക്കുള്ളശില്പശാല ജില്ലാമിഷന് കോഓര്ഡിനേറ്റര്കവിത. പി.സിഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: