കണ്ണൂര്‍: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ 18ന് നടക്കും. അധികാര വികേന്ദ്രീകരണവും മാറുന്ന കേരളവും എന്ന വിഷയത്തില്‍ രാവിലെ 10 മണി മുതല്‍ മസ്കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാല്‍ അദ്ധ്യക്ഷത വഹിക്കും. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് ചേമ്പര്‍ ചെയര്മാന് വി.കെ.മധു, പഞ്ചായത്ത് ഡയരക്ടര്‍ പി.ബാലകിരണ്‍, ലോക്കല്‍ ഗവണ്മെന്റ് കമ്മീഷണര്‍ ഡോ. സി.പി വിനോദ്, ആസൂത്രണ ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ഡോ. ജോയ് എളമണ്‍, മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം സി.പി.ജോണ്‍, കില ഡയരക്ടര്‍ ഡോ. പി.പി.ബാലന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാനത്തെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുക. 19ന് നടക്കുന്ന സെമിനാറിലാണ് ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കേണ്ടതെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: