ആലപ്പുഴ: സ്വന്തം മണ്ഡലത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത ധനമന്ത്രി സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി. കേരളാ സ്പിന്നേഴ്സും എക്സല്‍ ഗ്ലാസ്സും ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ധനമന്ത്രി എങ്ങനെയാണ് കേരളത്തെ രക്ഷിക്കുന്നതെന്ന് ബിജെപി ചോദിച്ചു. മന്ത്രിയുടെ പൊള്ളത്തരങ്ങള്‍ പൊതുജനത്തിനു മുന്നില്‍ തുറന്നുകാട്ടി പ്രചാരണം നടത്താന്‍ ബിജെപി ആലപ്പുഴ മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, രജികുമാര്‍, സംസ്ഥാന സമിതി അംഗം ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം ഭാരവാഹികളായ കെ.പി. സുരേഷ് കുമാര്‍, ജി. മോഹനന്, സുനില്‍ കുമാര്‍, വാസുദേവകുറുപ്പ്, കെ.ജി. പ്രകാശ്, ജ്യോതി രാജീവ്, ഉഷാ സാബു തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: