കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന് കുഞ്ചാക്കോ ബോബനില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റിലായി. കട്ടപ്പന പുളിമൂട്ടില്‍ പി.ജെ. വര്‍ഗീസിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റുചെയ്തത്.
പുത്തന്‍കുരിശില്‍ സ്ഥലം വാങ്ങാമെന്ന് പറഞ്ഞാണ് നാലുമാസം മുന്‍പ് വര്‍ഗീസ് കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ കച്ചവടം നടന്നില്ല. പിന്നീട് കടവന്ത്രയില്‍ സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞു. ഇതും നടന്നില്ല. വാങ്ങിയ തുക വര്‍ഗീസ് കുഞ്ചാക്കോക്ക് മടക്കി നല്‍കിയില്ല.
പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനാല്‍ കുഞ്ചാക്കോ കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വര്‍ഗീസ് കുറെക്കാലം പനമ്പള്ളി നഗറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നു. കട്ടപ്പനയിലെ വാടകവീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: