തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എല്‍.എല്‍. ബീനയുടെ ഔദ്യോഗിക കസേര കത്തിച്ചുകളയുകയും ധിക്കാരപരമായി പെരുമാറുകയും ചെയ്യുന്നു എന്നാരോപിച്ച് പ്രിന്‍സിപ്പല്‍ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന് നല്കിയ അപേക്ഷ ഫയലില്‍ സ്വീകരിച്ചു.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിന് എറണാകുളം സെന്‍ട്രല്‍ സോണ്‍ ഐജി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍, കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നിവരോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് ഉത്തരവ് നല്കി. പരാതിക്കാരി എന്‍.എല്‍. ബീന കമ്മീഷനില്‍ നേരിട്ട് എത്തി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നതിനും ഉത്തരവായി. തുടര്‍വിചാരണ 14ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: