പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് പന്ത്രണ്ടര പവന്‍ കവര്‍ന്നു

Wednesday 15 February 2017 9:17 pm IST

കൊടുങ്ങല്ലൂര്‍: പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് പന്ത്രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. മേത്തല അരാകളം കാട്ടില്‍ കമലോല്‍ഭവന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയും മറ്റും കുത്തി പൊളിച്ച് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സമീപത്തെ കടക്കാരനാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്ന വിവരം ഉടമയെ അറിയച്ചത്.തുടര്‍ന്ന് പോലിസെത്തി നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായെന്ന് വ്യക്തമായത്. വളകളും മാലകളുമാണ് നഷ്ടപ്പെട്ടത്. നാലു ദിവസം മുമ്പ് കമലോല്‍ഭവനും ഭാര്യ രമാദേവിയും എറണാകുളത്ത് മകന്റെ വീട്ടില്‍ പോയതായിരുന്നു. കൊടുങ്ങല്ലര്‍ പോലിസ് കേസ്സെടുത്തു. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.