അന്നാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Wednesday 23 May 2012 5:20 pm IST

ന്യൂദല്‍ഹി: അഴിമതിയ്ക്കെതിരെ സമരം നടത്തുന്ന അന്നാ ഹസാരെയെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ മെഡിക്കല്‍ പരിശോധനയ്ക്കായി നാഷിക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദൂര്‍ബാറിലെ ഒരു സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ്‌ ഹസാരെ അവശനായത്‌. കഴിഞ്ഞ ജനുവരിയില്‍ അന്നാ ഹസാരെയെ രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 25 മുതല്‍ ലോക്‌പാല്‍ ബില്ലിനുവേണ്ടി നിരാഹാരം ആരംഭിക്കുമെന്ന്‌ ഹസാരെ ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിനെ ഗൗരവമായി കാണു ന്നില്ലെന്നും അതുകൊണ്ടാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും ഹസാരെ സംഘാംഗം അറിയിച്ചു. യുപിഎ സര്‍ക്കാര്‍ ലോക്പാല്‍ ബില്ല്‌ വേണ്ട എന്ന രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അഴിമതി നിര്‍ത്തലാക്കാനും മറ്റും ലോക്പാല്‍ ബില്‍ അത്യാവശ്യമാണെന്നും ഹസാരെ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.