കാഞ്ഞാര്‍: മൂലമറ്റത്ത് രണ്ടിടത്ത് ഇന്നലെ തീപിടുത്തം ഉണ്ടായി. ഇലപ്പള്ളി വില്ലേജ് ഓഫീസിന് സമീപം പുല്മേട്ടിലാണ് ആദ്യം തീ പിടുത്തം ഉണ്ടായത്. നാലേക്കറോളം പുല്‍മേട് കത്തിനശിച്ചു.
സമീപത്തെ വീടുകളിലേക്കും പുരയിടത്തിലേക്കും തീ പടരാതെ നിയന്ത്രണ വിധേയമാക്കുവാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. രാവിലെ 10 മണിയോടെയാണ് ഇലപ്പള്ളിയില്‍ പുല്‍മേടിന് തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ മൂലമറ്റം കെഎസ്ഇബി ക്വാര്‍ട്ടേഴ്സിനുള്ളിലെ പുല്തട്ടിന് തീപിടിച്ചു. സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലേക്ക് തീ പടരുന്നതിന് മുമ്പ് നിയന്ത്രണ വിധേയമാക്കുവാന്‍ കഴിഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ അസീസ്, പി വി രാജന്, ഷിന്റോ തോമസ്, ടി എന്‍ നവീന്‍ പ്രജോ, ജോഷി സാം, ജോബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: