പൂവാര്‍ കോസ്റ്റല്‍ പോലീസിന് പുതിയ മുഖം

Wednesday 15 February 2017 10:05 pm IST

പൂവാര്‍: ജന്മഭൂമി വാര്‍ത്ത തുണച്ചു, പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് പുതിയ മുഖം. കിലോമീറ്ററോളം ജനവാസമില്ലാത്ത തലസ്ഥാന അതിര്‍ത്തിയായ പൂവാറിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം സര്‍ക്കാര്‍ പൂവാര്‍ കോസ്റ്റല്‍ സ്റ്റേഷനിലേക്ക് 29 പോലീസുകാരെ നിയമിക്കാന്‍ നടപടി ആരംഭിച്ചു. സാമൂഹ്യവിരുദ്ധരുടെ മദ്യപാനവും അക്രമവും തടയാനാണ് പൂവാര്‍ തീരത്ത് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. പക്ഷേ യാതൊരു വിധ സൗകര്യവും ഇല്ലാതെയാണ് സ്റ്റേഷന്‍ നിര്‍മിച്ചത്. വേണ്ടത്ര പോലീസുകാരെ പോലും നിയമിച്ചിട്ടില്ലായിരുന്നു. വൈദ്യുതി കണക്ഷന്‍ പോലും അനുവദിച്ചിരുന്നില്ല. പോലീസുകാര്‍ മെഴുകുതിരി വെളിച്ചത്തിലായിരുന്നു രാത്രികാലങ്ങളില്‍ ജോലി ചെയ്തിരുന്നത്. അതുപോലെ കുടിവെള്ളവും ഇല്ലായിരുന്നു. ഇതു സംബന്ധിച്ചാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.