കൊച്ചി: അംഗീകാരമുള്ള വയര്മാന്മാര് മാത്രം വൈദ്യൂത കണക്ഷനുള്ള വയറിംഗ് നടത്തണമെന്നും ഇക്കാര്യം വൈദ്യുതി ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഫെബ്രുവരി മുതല്‍ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ്വൈദ്യുത ബോര്‍ഡിന് നിര്‍ദ്ദേശം നല്കി.
ഓണ്‍ലൈനായി നല്കുന്ന അപേക്ഷയില്‍ ലൈസന്‍സുള്ള കരാറുകാരനെ കൂടാതെ വയര്‍മാന്‍, സൂപ്പര്‍വൈസര്‍ എന്നിവരുടെ തിരിച്ചറിയല്‍ നമ്പറും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. അപേക്ഷ ലഭിച്ചാല്‍ എസ്എംഎസിലൂടെ വയര്‍മാനെ ഇക്കാര്യം അറിയിക്കണം. വയറിംഗ് ടെസ്റ്റ് റിപ്പോര്‍ട്ട് ഉപഭോക്താവ് നിര്‍ബന്ധമായും സൂക്ഷിച്ചിട്ടുള്ളതായി ബോര്‍ഡ് ഉറപ്പുവരുത്തണം. അംഗീകൃത വയര്‍മാന്‍മാരുടെ സര്‍ട്ടിഫിക്കേറ്റുകള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് കാലാവധി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവി•േല്‍ സ്വീകരിച്ച നടപടികള്‍ നാലുമാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം. അംഗീകാരമില്ലാത്ത തൊഴിലാളികള്‍ വയറിംഗ് ജോലികള്‍ ചെയ്യുന്നത് കാരണം വൈദ്യുത ചോര്‍ച്ചയും അപകടങ്ങളും സംഭവിക്കുകയാണെന്ന് ചൂണ്ടികാണിച്ച് ഹരിഹരന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: