സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി 

Thursday 16 February 2017 12:17 am IST

കൊച്ചി: സരിതയുമായി സംസരിച്ചിട്ടില്ലെന്ന് ,സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗണ്‍മാന്‍ സലിംരാജ് സരിതയുമായി 212 തവണ ഫോണില്‍ സംസാരിച്ചുവെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സലിംരാജ് സരിതയുമായ ബന്ധം പുലര്‍ത്തിയിരുന്നുവെന്നറിയുന്നത് സരിതയുടെ അറസ്റ്റിനു ശേഷമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കേ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാര്‍ ഇടയില്‍ കയറി മറുപടി പറഞ്ഞത് കമ്മീഷനെ ചൊടിപ്പിച്ചു. 
രണ്ടുതവണ പറഞ്ഞിട്ടും ആവര്‍ത്തിച്ചതാണ് കമ്മീഷനെ പ്രകോപിപ്പിച്ചത്. ചാലക്കുടി സ്വദേശി സി.എല്‍. ആന്റോ സമര്‍പ്പിച്ച പ്രോജക്ടില്‍ വെയ്‌സ്റ്റ് മാേനജ്‌മെന്റ് സംബന്ധിച്ച നിര്‍ദ്ദേശം അഭിപ്രായമറിയാനായി നഗര വികസന വകുപ്പിന് കൈമാറിയിരുന്നു. 
സി.എല്‍. ആന്റോ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് കണ്ട് ആസൂത്രണ ബോര്‍ഡ് തള്ളിയിരുന്നുവെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചുവെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ കമ്മീഷനില്‍ നല്‍കിയ മൊഴി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.