ന്യൂദല്‍ഹി: സിയാച്ചിന്‍ മലനിരയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കരസേനാ ഉദ്യേഗസ്ഥനായ പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന സഹ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. വടക്കന്‍ ഗ്ലാസീയറിലെ ഭീം പോസ്റ്റില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം തിരികെ പറക്കുന്നതിനിടെയാണ് അപകടം.
സൈന്യത്തിന് ഈ റൂട്ടില്‍ പതിവായി സാധനങ്ങളുമായി എത്തുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. ഹെലികോപ്റ്റര്‍ നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 400 മീറ്റര്‍ മുകളില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റയാളെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: