അന്തര്‍ സംസ്ഥാന തട്ടിപ്പ് കേസ് പ്രതി പിടിയില്‍

Thursday 16 February 2017 12:19 am IST

കൊച്ചി: പോലീസ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച അന്തര്‍ സംസ്ഥാന തട്ടിപ്പു കേസ് പ്രതി പിടിയില്‍. വാഹനത്തട്ടിപ്പു കേസില്‍ കണ്ണൂര്‍ കാപ്പാട് സ്വദേശി കൃഷ്ണപുരം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ രഞ്ജിത് രവീന്ദ്രനെ(40)യാണ്  മരട് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ മരട് സ്വദേശി എബിന്‍ അലക്‌സിന്റെ സ്വിഫ്റ്റ് കാര്‍ വിവാഹാവശ്യത്തിനാണെന്ന് പറഞ്ഞ് വാങ്ങി മറ്റൊരാള്‍ക്ക് പണയം വെയ്ക്കുകയായിരുന്നു. 
ഒരു വര്‍ഷത്തിലേറെയായി മലേഷ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രഞ്ജിത്, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു കടന്നു. തിരിച്ചെത്തിയ ശേഷവും നൂറുകണക്കിനു പേര്‍ക്ക് മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയ കേസടക്കം നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.