ആലുവ: യുസി കോളേജില്‍ എ.കെ. ബേബി മോമ്മോറിയല്‍ ഹോക്കി ച്യാമ്പന്ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ അതിഥേരായ യുസിക്ക് ജയം. ഏകപക്ഷീമായ നാലു ഗോളുകള്‍ക്ക് (4-0) കുത്തുപറമ്പ് നിര്‍മ്മല ഗിരി കോളേജിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് (3-2) കണ്ണൂര്‍ എന്‍.എസ് കോളേജിനെയും തോല്‍പ്പിച്ചു.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കോയമ്പത്തൂര്‍ സിഎംഎസ് കോളേജിനെയും, രണ്ടാം മത്സരത്തില്‍ കോഴിക്കോട് സമാരിന് ഗുരുവായൂരപ്പന് കോളേജ് കൊല്ലം എസ്.എന്‍. കോളേജിനെയും നേരിടും. വനിത വിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ്.മേരീസ് കോളേജ് കൊല്ലം എസ്.എന്‍ കോളേജിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: