കൊച്ചി: താപനില ഉയരുന്നതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് സൂര്യതാപം ഏല്ക്കുവാന് സാധ്യത. മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മൃഗങ്ങളെ രാവിലെ 10 മണി മുതല്‍ മൂന്നു വരെ തുറസായ സ്ഥലത്ത് വിടരുത്. ഉമിനീര് വായില്‍ നിന്ന് ഒഴുകുക. വിശപ്പില്ലായ്മ, ലക്ഷ്യബോധമില്ലാതെ അലയുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെളളം ഒഴിച്ച് തണുപ്പിക്കുകയും ചാക്ക് ശരീരത്തില്‍ നനച്ചിടുകയും, വെളളം കുടിക്കാന്‍ കൊടുക്കുകയും ചെയ്യണം. മൃഗാശുപത്രിയില്‍ എത്രയും വേഗം വിവരം അറിയിച്ച് ചികിത്സ ലഭ്യമാക്കണമെന്നും ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: