കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ്രപതിഷേധിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച എറണാകുളം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഉപരോധിച്ചു. കള്ളുകുപ്പിയില്‍ പാല് നിറച്ചുകൊണ്ടായിരുന്നു ന്യൂനപക്ഷ മോര്‍ച്ച പ്രകടനം നടത്തിയത്. ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
എക്സൈസ് മന്ത്രി നെല്ലും പതിരും തിരിച്ചറിയാന്‍ ആവാത്ത അവസ്ഥയിലാണെന്നും കൊച്ചുകുട്ടിയുടെ അറിവുപോലും ഇല്ലാത്ത വ്യക്തിയാണെന്നും കുറ്റപ്പെടുത്തി. ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാലന് കുമ്പനായില് മുഖ്യപ്രഭാഷണത്തില്‍ ബിയറും കള്ളും മദ്യമല്ലെന്നും എന്നാല്‍ ഇത് കഴിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന കേരളസര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെയും വിമര്‍ശിച്ചു.ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ് ജെയിന് അധ്യക്ഷത വഹിച്ചു. സന്ധ്യ ജയപ്രകാശ്, പി.ജി. മനോജ്കുമാര്‍, ജയന് തോട്ടുങ്കല്‍, മുരളി കുറുങ്കോട്ട, കൃഷ്ണലാല്‍ എം.എസ്, ജോയി ജോര്‍ജ്, ഷാല്ട്ടണ് എന്നിവര്‍ സംസാരിച്ചു. എക്സൈസ് ഓഫീസിന് മുന്നില്‍ എത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: