കൊച്ചി: ഹിന്ദു ഐക്യവേദി ജില്ലാ കണ്വെന്ഷന് മാര്‍ച്ച് 26ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. കണ്‍വെന്‍ഷന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. കെ.കെ. ഗോപാലന് മാസ്റ്റര്‍, അഡ്വ.അനില്‍കുമാര്‍ (രക്ഷാധികാരിമാര്‍), അഡ്വ.കെ.എ.ബാലന്(അദ്ധ്യക്ഷന്‍), അഡ്വ.ആര്.വി. ശ്രീജിത്ത്, എം.ജി. ശിവശങ്കരന്, അഡ്വ.എസ്.ആര്.കെ. പ്രതാപന്(ഉപാദ്ധ്യക്ഷന്മാര്), ആ.ഭാ.ബിജു(ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ കെ. സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ കെ.ആര്. രമേഷ്, ആ.ഭാ. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: