മട്ടാഞ്ചേരി: അമരാവതിയില്‍ വീടിന് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടായി. കിടപ്പിലായിരുന്ന വൃദ്ധയെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ അമരാവതി ജെ.ഡി. തെരുവിലെ സീതാഭായിയുടെ പഴയ ഇരുനില വീട്ടില്‍ തീപിടിത്തമുണ്ടായത്. നാല് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.
അശോകന്റ കുടുംബം താമസിക്കുന്ന ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. അശോകന്റെ ഭാര്യ വാസന്തി ജോലിക്ക് പോയതിന് തൊട്ടുപിന്നാലെയാണ് തീപിടുത്തമുണ്ടായത്. ഇവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങള്‍ രേഖകള്‍ ആഭരണങ്ങളടക്കം എല്ലാം അഗ്നിക്കിരയായി. ഇതേ കെട്ടിടത്തില്‍ മുകള്‍ നിലയില്‍ താമസിക്കുന്ന ചിദംബരത്തിന്റെ വീട് ഭാഗികമായി കത്തി നശിച്ചു. ഇവിടെയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും അഗ്നിക്കിരയായി. ഈ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ താമസിക്കുന്ന മോഹനന്റെ അമ്മ 77 വയസ്സുള്ള രാജമ്മ. കിടപ്പിലാണ്. തീപിടുത്ത മറിഞ്ഞ് മോഹനന്റെ ഭാര്യ ഗീതയും ഓടിക്കൂടിയവര്‍ ചേര്‍ന്ന രാജമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ശിവകുമാര്‍ സന്ധ്യ കുടുംബമാണ് മറ്റൊന്ന് ഇരുവരുടെയും വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടമുണ്ടായത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. മട്ടാഞ്ചേരി ഫയര്‍ സര്‍വ്വീസ് യൂണിറ്റ് എത്തി തീയണച്ചു. പോലീസ്, റവന്യു ഉേദ്യാഗസ്ഥര്‍ സ്ഥല സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് ശേഖരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: