കാവ്യ സന്ധ്യ അരങ്ങേറി

Sunday 18 June 2017 8:12 am IST

ബഹ്റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ പഴയ തലമുറയിലെയും പുതിയതലമുറയിലെയും കവിതകളെ കോര്‍ത്തിണക്കിക്കൊണ്ട് 'കാവ്യസന്ധ്യ' അരങ്ങേറി. എഴുത്തച്ചന്‍ മുതല്‍ പ്രഭാവര്‍മ്മ വരെയുള്ള പ്രശസ്ത കവികളുടെ കവിതകളാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വേദിയില്‍ അവതരിപ്പിച്ചത്. പ്രണയം, വിരഹം, കാത്തിരിപ്പ്, ഒറ്റപെടല്‍, സന്തോഷം തുടങ്ങിയ വിവധ ഭാവങ്ങളിലുള്ള കവിതകള്‍ അവതരിപ്പിച്ചത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ 17 ഓളം പേരാണ്. അവതരണത്തിലെ വ്യത്യസ്തതകള്‍കൊണ്ട് ശ്രദ്ധ നേടിയ പരിപാടി, വേറിട്ട ആസ്വാദനതലങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതായാണ് വിലയിരുത്തപെടുന്നത്. സമാജം ഡയമണ്ട് ജൂബിലീ ഹാളില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ,സമാജം ജനറല്‍സെക്രട്ടറി സെക്രടറി എന്‍. കെ. വീരമണി സ്വാഗതവും, വൈസ് പ്രസിഡന്റ്് ഫ്രാന്‍സിസ് കൈതാരത്തും ലൈബ്രേറിയന്‍ വിനയചന്ദ്രനും ആശംസകളും പ്രോഗ്രാം കണ്‍വീനര്‍ ഏഷ്ലി കുരിയന്‍ നന്ദിയും അര്‍പ്പിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി നടത്തപ്പെട്ട 'കാവ്യസന്ധ്യ'യുടെ തുടര്‍ന്നുള്ള പതിപ്പുകള്‍ കൂടുതല്‍ മനോഹരമായി വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.