ആധാരം രജിസ്റ്റർ ചെയ്യാൻ ഇ-പേയ്മന്റ്

Thursday 16 February 2017 3:11 pm IST

കൽപ്പറ്റ:കൽപ്പറ്റ ,മാനന്തവാടി, പുൽപ്പള്ളി ഓഫീസുകളിൽ ഇനി മുതൽ ആധാരം രജിസ്റ്റർ ചെയ്യാൻ തുക ഇ-പേയ്മന്റ് വഴി അടക്കാം. വെള്ളമുണ്ടയിൽ ഈ സംവിധാനം കഴിഞ്ഞ മാസം നിലവിൽ വന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഇ-പേമെന്റ് നടപ്പിലാക്കുന്നതെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ജില്ലയിൽ എല്ലായിടത്തും  ഇ-പേയ്‌മെന്റ് നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് അധികൃതർ.