പാനൂര്‍: ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മ്മിച്ചതിനെതിരെ നാട്ടുകാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ഈസ്റ്റ്കൂറ്റേരിയില് റോഡിനോട് ചേര്‍ന്നാണ്് കെട്ടിട നിര്‍മ്മാണച്ചട്ടം ലംഘിച്ച് ഇരുനില കെട്ടിടം പണി പൂര്‍ത്തികരിച്ചിരിക്കുന്നത്. റോഡില്‍ നിന്നും അകലം പാലിക്കാതെ ഇരിപ്പിടം പണിത് ഗ്രാനെറ്റ് വിരിച്ച നിലയിലാണ്. കെട്ടിടത്തിന് ചുറ്റും ഗ്രില്‍സും പുറത്തേക്ക് തളളിയ നിലയില്‍ ഷീറ്റും ഇട്ടിട്ടുണ്ട്. ഒന്നര സെന്റ് സ്ഥലത്താണ് കെട്ടിടമുളളത്. അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: