കണ്ണൂര്‍: കണ്ണൂര്‍ സെന്റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള് ചിത്രകലാ അധ്യാപിക ഇ.കെ.ബിന്ദു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ഫിനിറ്റീസ് എഡ്ജ് ഇന്ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്ക്കൂളിലെ മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്ന പ്രദര്‍ശനം വൈകുന്നേരം 5 മണിക്ക് കണ്ണൂരിലെ പ്രമുഖ ചിത്രകാരന്മാര് ഒന്നിച്ച് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സമകാലിക വിഷയങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും ഗൗരവമായി ഇടപെടുന്ന ചിത്രങ്ങള്‍ അക്രിലിക്, ജലച്ഛായം എന്നീ മാധ്യമങ്ങളിലൂടെയാണ് വരച്ചിട്ടുളളത്. ചിത്രകലയില്‍ എംഎഫ്എ ബിരുദധാരിയായ ബിന്ദു നിരവധി സംഘ ചിത്ര പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 22 ന് അവസാനിക്കുന്ന പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6 മണിവരെ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കൊവുക്കര വിജയന്,വര്‍ഗ്ഗീസ് കളത്തില്‍, ഇ.കെ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: