കോഴിക്കോട്: നായര്‍ സമുദായത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സംവരണാനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് മലബാര്‍ നായര്‍ സമാജം ആവശ്യപ്പെട്ടു. സമാജത്തിന് കീഴില്‍ സ്കില്‍ഡ് ഡവലപ്മെന്റ് യൂണിറ്റുകള്‍ ആരംഭിക്കും. മലബാര്‍ മേഖലയിലെ നായര്‍ വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനും തീരുമാനിച്ചു. പ്രസിഡന്റ് മഞ്ചേരി കെ. ആര്. ഭാസ്കരന് പിള്ള അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കേന്ദ്ര ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: മഞ്ചേരി കെ. ആര്. ഭാസ്കരന് പിള്ള (പ്രസിഡന്റ്), എന്‍.പി. ബാലന് നമ്പ്യാര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ടി. വിശ്വനാഥന് നമ്പ്യാര്‍(വൈസ് പ്രസിഡന്റ്), വിജയലക്ഷ്മി നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി), പി. സേതുമാധവന് നായര്‍, പ്രതീഷ് ചന്ദ്രന് (സെക്രട്ടറിമാര്‍), എ.എം. ഹരികൃഷ്ണന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ.പി. ശ്രീനിവാസന് നായര്‍ (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: