മണോളിക്കാവ് താലപ്പൊലി മഹോത്സവം

Thursday 16 February 2017 6:58 pm IST

തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവിലെ താലപ്പൊലി മഹോത്സവം നാളെ മുതല്‍ 20 വരെ നടക്കും. നാളെ വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്ര, കൊടിയേറ്റം, 6 മണിക്ക് ചോമപ്പന്‍ തലകൊത്തും 8 മണിക്ക് ചോമപ്പന്റെ ഒറ്റത്തിരിയാട്ടവും നടക്കും. 19 ന് പുലര്‍ച്ചെ മുതല്‍ തമ്പുരാട്ടിയുടെയും ചോമപ്പന്റെയും ദേശാടനവും വൈകുന്നേരം താലപ്പൊലിയും ചോമപ്പന്റെ ഇരട്ടതിരിയാട്ടവും തുടര്‍ന്ന് 9 ന് വെള്ളാട്ടങ്ങളും ഘോഷയാത്രയും നടക്കും. രാത്രി 12 മണിക്ക് ശേഷം ഗുളികന്‍ തിറയും ആയിരത്തിരിയും കുട്ടിച്ചാത്തന്‍, ഘണ്ഡാകര്‍ണന്‍ തെയ്യാട്ടങ്ങളുമുണ്ടാകും. വൈകുന്നേരം തമ്പുരാട്ടിയുടെ മുളകേറ് കര്‍മ്മം നടക്കുന്നതോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.