കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ഔദ്യോഗിക ബിസിനസ്സ് ഡയരക്ടറിയായ ഖോജിന്റെ ലോഗോ പ്രകാശനം ചേമ്പര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡണ്ടുമാരായ സി.എച്ച്.അബൂബക്കര്‍ ഹാജി, കെ.ത്രിവിക്രമന്‍, മഹേഷ് ചന്ദ്രബാലിഗ, കെ.വിനോദ് നാരായണന്, സുശീല്‍ ആറോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക്, വൈസ് പ്രസിഡണ്ട് മാത്യു സാമുവേല്‍, ജോയിന്റ് സെക്രട്ടറി പി.ഷാഹിന്‍, ട്രഷറര്‍ എ.കെ.റഫീഖ്, ബിസിനസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയരക്ടര്‍ വാസുദേവ് പൈ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയായ സംസ്ഥാന ഐഎംഎ പ്രസിഡണ്ട് ഡോ.വി.ജി.പ്രദീപ് കുമാറിനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: