കണ്ണൂര്‍: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുളള എക്സിബിഷന് ഇന്ന് രാവിലെ 10 മണിക്ക് ടൗണ്‍ സ്ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനമൊട്ടാകെയുളള വിവിധ പഞ്ചായത്തുകളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. പഞ്ചായത്തുകള്‍ നടപ്പാക്കിയ സവിശേഷ പദ്ധതികള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കുടുംബശ്രീ മിഷന്, ശുചിത്വ മിഷന്, കില, അനെര്‍ട്ട്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്, തദ്ദേശ മിത്രം, കരിമ്പം ഫാം തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
പ്രദര്‍ശനത്തോടനുബന്ധിച്ച് 50 പേര്‍ക്ക് ഇരിക്കാവുന്ന പ്രതേ്യകം സജ്ജമാക്കിയ മിനിഹാളില്‍ പഞ്ചായത്തുകള്‍ നടപ്പിലാക്കിയ നൂതന പദ്ധതികള്‍ എല്‍ സി ഡി പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനം 19 ന് വൈകിട്ട് 4 മണിക്ക് സമാപിക്കും.
നാളെ രാവിലെ 10 മണി മുതല്‍ മസ്കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തില്‍ അധികാര വികേന്ദ്രീകരണവും മാറുന്ന കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കും.
വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ എസ്എന്‍ പാര്ക്കിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വിവിധ കലാരൂപങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര മുന്‍സിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: