കണ്ണൂര്‍: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. പാറക്കണ്ടി വ്യാപാരഭവനില്‍ നടന്ന പരിപാടി മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. മാനേജര്‍ സുധാകരന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 2015-16 വര്‍ഷത്തില്‍ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ് വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: