ചേര്‍ത്തല: വിദേശ മദ്യം വില്‍ക്കുന്നതിനിടെ യുവാവ് പിടിയില്‍. തൈക്കാട്ടുശേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കിഴക്കേ കൊറ്റപ്പള്ളി വീട്ടില്‍ അരുണ്‍കുമാറി(35)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 13 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് സംഘം കെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ അനിമോന് ആന്റണി, പി.എം. സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: