ചാരുംമൂട്: ജംഗ്ഷനു കിഴക്കുള്ള മാന്നാര്‍ മെറ്റത്സിലേക്ക് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാഞ്ഞുകയറി രണ്ടു പേര്‍ക്ക് പരിക്ക്. കടയുടമ അബുല്‍ മജീദിന്റെ ഭാര്യ ജമീലബീവി (65), ഓട്ടോ ഡ്രൈവറായ മോഹന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ചാരുംമൂട്ടില്‍ നിന്നും നൂറനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കടയ്ക്കുള്ളില്‍ കൗണ്ടറിലിടിച്ചു നിന്നു. ഇവിടെ കസേരയിലിരുന്ന ജമീല ബിവിയും അടുത്തുണ്ടായിരുന്ന ജീവനക്കാരിയും പെട്ടെന്ന് ഓടി മാറുകയായിരുന്നു. പൊട്ടിയ ചില്ലുകള്‍ തറച്ചും മറ്റുമാണ് ജമീലാബീവിക്കും, ഡ്രൈവര്‍ക്കും പരിക്കേറ്റത്. കടയിലെ സാധന സാമഗ്രികള്‍ നശിച്ചു. ഓട്ടോറിക്ഷയ്ക്കും കേടുപാടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: