ന്യൂദല്‍ഹി: സാംസ്ക്കാരിക പരിപാടിയായ ഉഡാന്‍ ഉത്സവിന് ദല്‍ഹി ജെഎന്‍യു ക്യാമ്പസില്‍ തുടക്കമായി. ബോളിവുഡ് സിനിമാ മേഖലയിലെ പ്രമുഖരും സാംസ്ക്കാരിക നായകരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ നടന് മുകേഷ് ഖന്ന, മനോജ് ജോഷി, മാലിനി അശ്വതി, നീല്‍ മാധവ് പാണ്ട, അഡ്വ. അദ്വൈത കല തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്പതോളം ഏകാംഗ നാടകങ്ങളും എഴുപത് സിനിമാ നിര്‍മ്മാണ സംരംഭങ്ങളും ക്രിയാത്മക ലേഖനങ്ങള്‍ക്ക് 600 എന്‍ട്രികളും ലഭിച്ചിട്ടുണ്ട്. ഫിലിം ഫെസ്റ്റിവല്‍, ഏകാംഗനാടകങ്ങള്‍, ഫോട്ടോഗ്രാഫി, പോസ്റ്റര്‍ മേക്കിംഗ്, കാര്‍ട്ടൂണ്‍ മേക്കിംഗ് തുടങ്ങിയ പരിപാടികള്‍ ഉഡാന്‍ ഉത്സവിന്റെ ഭാഗമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: