കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം വാര്‍ഷിക മഹോത്സവം 19 മുതല്‍

Thursday 16 February 2017 7:59 pm IST

ഇരിട്ടി: കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവം 19 മുതല്‍ 24 വരെ ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍മന കുബേരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലല്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. 19ന് വൈകുന്നേരം 7.30ന് കൊടിയേറ്റത്തിന് ശേഷം തന്ത്രി ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 20ന് രാത്രി 8 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രൊ. കൂമുള്ളി ശിവരാമന്‍ പ്രഭാഷണം നടത്തും. 21ന് രാത്രി 7.30ന് ചെറുതാഴം ചന്ദ്രന്‍ നയിക്കുന്ന തായമ്പക, 8 മണിക്ക് സാംസ്‌കാരിക സമ്മേളനം, 9ന് കൊല്ലം കലാ ചൈതന്യ അവതരിപ്പിക്കുന്ന ഇത് ജന്മഭൂമി സാമൂഹ്യനാടകം, 22ന് വൈകുന്നേരം 5.30ന് തിരുനൃത്തം, 7.30ന് സാംസ്‌കാരിക സമ്മേളനം, 9ന് കലാപരിപാടികള്‍ എന്നിവയും നടക്കും. പ്രതിഷ്ടാദിനമായ 23ന് രാവിലെ വിശേഷാല്‍ പൂജകള്‍ക്കൊപ്പം നവകാഭിഷേകം നടക്കും. രാത്രി 8 മണിക്ക് പള്ളിവേട്ട, 9.30ന് ഗംഗാജ്യോതി സമര്‍പ്പണം , 24ന് രാവിലെ 10 മണിക്ക് ധരര്‍മ്മജാഗരണ സമ്മേളനം സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണം, ഉച്ചക്ക് സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് ആറാട്ട്, തിരിച്ചെഴുന്നള്ളത്ത് എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി സെക്രട്ടറി പി.എന്‍.കരുണാകരന്‍ നായര്‍, വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍, പി.സതീഷ് ബാബു, കെ.ജി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കടവത്തൂര്‍ കുറൂളികാവ് ഭഗവതി ക്ഷേത്ര തിറമഹോത്സവത്തിന് ഇന്ന് തുടക്കമാവും പാനൂര്‍: കടവത്തൂര്‍ കുറൂളികാവ് ഭഗവതി ക്ഷേത്ര തിറമഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് വൈകിട്ട് 6 ന് സഹസ്രദീപ സമര്‍പ്പണം നടക്കും. 6.30ന് സാംസ്‌ക്കാരിക സമ്മേളനം. തുടര്‍ന്ന് മെഗാഷോ. 18 ന് 4 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 6 മണിക്ക് കലാക്ഷേത്ര പരിപാടികളുടെ ഉദ്ഘാടനം മന്ത്രി കെകെ.ശൈലജ നിര്‍വ്വഹിക്കും. 19ന് രാവിലെ 9 ന് കൊടിയേറ്റം. വൈകിട്ട് 4ന് സാംസ്‌ക്കാരിക ഘോഷയാത്ര. 6ന് ഓടയും തീയ്യും വരവ്. 20ന് 12 മണിക്ക് കുളിച്ചെഴുത്ത്, 12.30ന് പായസദാനം, വൈകിട്ട് 6.30ന് പന്തം തീ കൊളുത്തല്‍, ഭഗവതി വെളളാട്ടം, ശാസ്തപ്പന്‍ വെളളാട്ടം, നാഗഭഗവതി, ഗുളികന്‍, അകംകാലന്‍, പുറംകാലന്‍ കെട്ടിയാടും.21ന് സമാപന ദിനത്തില്‍ രാവിലെ 8ന് താലപ്പൊലി, ഭഗവതി തിറ. കുട്ടിച്ചാത്തന്‍, വസൂരിമാല, ഭൈരവന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും. കെ.രവീന്ദ്രന്‍. മഠത്തില്‍ വിനയന്‍, എം.പി.ഉത്തമന്‍, െക.എം.സുനിലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.