വിജയ് ഹസാരെ ട്രോഫി: കേരള സാധ്യതാ ടീം

Sunday 18 June 2017 4:06 am IST

കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 25നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഭുവനേശ്വറിലെ കെഐഐടി സ്റ്റേഡിയത്തിലും കട്ടക്കിലെ ഡിആര്‍ഐഇഎംഎസ് സ്റ്റേഡിയത്തിലും ഭാരതി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുക. മത്സരത്തിനു മുന്‍പായി താരങ്ങള്‍ക്കുള്ള പരിശീലനക്യാമ്പ് ഈമാസം 16 മുതല്‍ 21 വരെ ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. ജലജ് സക്‌സേന, പി. പ്രശാന്ത് എന്നിവരുടെ ഫിറ്റ്‌നസ് പരിഗണിച്ചായിരിക്കും ടീമിലെടുക്കുന്ന കാര്യം തീരുമാനിക്കുക. 25 ന് നടക്കു ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ നേരിടും. മാര്‍ച്ച് ഒന്നിനു നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെയും 3ന് നടക്കുന്ന മത്സരത്തില്‍ തമിഴ്—നാടിനെയും, 4 ന് ഡല്‍ഹിയേയും, 6 ന് ഹിമാചല്‍ പ്രദേശിനേയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.