ഝാര്‍ഖണ്ഡില്‍ വേദാന്ത വന്‍ നിക്ഷേപം നടത്തും

Sunday 18 June 2017 4:54 am IST

ന്യൂദല്‍ഹി: ഒരു മില്യണ്‍ ടണ്‍ സ്റ്റീല്‍ പ്ലാന്റടക്കം ഝാര്‍ഖണ്ഡില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് വേദാന്ത റിസോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. വേദാന്ത പ്രാഥമികമായി 2000 കോടിയുടെ നിക്ഷേപമാണ് സ്റ്റീല്‍ പ്ലാന്റിനായി ലക്ഷ്യമിട്ടിരിക്കുന്നത്. ഇരുമ്പയിരിനായി മനോഹര്‍പൂരിലെ ദോബില്‍ 500 കോടി ചെലവില്‍ ഖനി വികസിപ്പിക്കും. ഝാര്‍ഖണ്ഡില്‍ നിക്ഷേപത്തിന് വലിയ അന്തരീക്ഷണുള്ളതെന്ന് അഗര്‍വാള്‍ പറഞ്ഞു.