പ്രതിരോധ മന്ത്രാലയത്തിന്റെ 60000 കോടിയുടെ പദ്ധതി ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചേക്കും

Sunday 18 June 2017 4:08 am IST

ന്യൂദല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ 60,000 കോടിയുടെ ഫ്യൂച്ചറിസ്റ്റിക് ഇന്‍ഫന്‍ട്രി കോംമ്പാക്ട് വെഹിക്കിള്‍ പദ്ധതി (എഫ്‌ഐസിവി) ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചേക്കും. അഞ്ച് പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനാണ് പതിനായിരം കോടിയെന്ന് കമ്പനി വൈസ് പ്രസിഡന്റ് പറഞ്ഞു. എഫ്ആര്‍സിവി പദ്ധതി പ്രകാരം യുദ്ധ ടാങ്കുകളും പുതുക്കി നല്‍കും. 400 കോടിയുടെ 3200 ടാറ്റ സഫാരി വാഹനങ്ങള്‍ മാരുതി ജിപ്‌സിക്ക് പകരമായി നല്‍കുവാനും പദ്ധതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.