കൊച്ചിയില്‍ നിന്ന് രണ്ട് പുതിയ സര്‍വീസുകളുമായി ഇന്‍ഡിഗോ

Sunday 18 June 2017 4:24 am IST

കൊച്ചി: ഇന്‍ഡിഗോ, കൊച്ചിയില്‍ നിന്ന് രണ്ട് പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. 20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേയ്ക്കും, ചെന്നൈയിലേയ്ക്കുമാണ് പുതിയ സര്‍വീസുകള്‍. ഫെബ്രുവരി 20 നാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ഹൈദരാബാദില്‍ നിന്നും രാവിലെ 5.50 ന് പുറപ്പെടുന്ന ഇ 0261 വിമാനം രാവിലെ 7.25 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന 6ഇ 0263 വിമാനം രാത്രി 10.35 ന് ഹൈദരാബാദിലെത്തും. മൂന്നാമത്തെ പ്രതിദിന നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റാണിത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.