എസ്സാര്‍ ഗ്രൂപ്പ് ഝാര്‍ഖണ്ഡില്‍ താപ വൈദ്യുത നിലയം ആരംഭിക്കുന്നു

Sunday 18 June 2017 5:00 am IST

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡില്‍ 10,000 കോടിയുടെ നിക്ഷേപത്തില്‍ 1,200 മെഗാവാട്ടിന്റെ താപ വൈദ്യുത നിലയം ആരംഭിക്കുമെന്ന് എസ്സാര്‍ ചെയര്‍മാന്‍ ശശി റുയ. തോരിയില്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. 4,700 കോടി രൂപയോളം ഇപ്പോള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വൈദ്യുത നിലയത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം പവര്‍പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യത്തെ 1,000 പേര്‍ക്ക് നേരിട്ടും 4,500 പേര്‍ക്ക് അല്ലാതെയും ജോലി നല്‍കുന്നതാണ്. എസ്സാര്‍ ഗ്രൂപ്പ് ജംഷഡ്പൂരില്‍ ബിപിഒ (ബിസിനസ് പ്രൊസസ് ഔട്‌സോഴ്‌സിങ്) സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.