ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 33.55 ശതമാനമാണ് ജലനിരപ്പ്. 2334.66 അടി. കഴിഞ്ഞ വര്‍ഷമിത് 49.55 ശതമാനമായിരുന്നു. 2.859 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ചത്തെ മൊത്തം വൈദ്യുതി ഉത്പാദനം.
സംസ്ഥാനത്തെ മൊത്തം ഉപഭോഗം 68.8503 ആണെങ്കിലും ഇതില്‍ 60.0148 ദശലക്ഷം യൂണിറ്റും പുറമെ നിന്നു വാങ്ങുന്നതും കേന്ദ്രവിഹിതവുമാണ്. ഉപഭോഗം ഉയര്‍ന്ന അവസ്ഥയിലും ഉത്പാദനം 8.5 ദശലക്ഷം യൂണിറ്റില്‍ ഒതുക്കി, തികയാത്തത് പുറമെ നിന്നു വാങ്ങാനാണ് വകുപ്പ് ശ്രമിക്കുന്നത്.
പൂര്‍ണ്ണമായും ജല വൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന കേരളത്തില്‍ മറ്റ് പദ്ധതികളില്‍ നിന്ന് ആകെ ലഭിക്കുന്നത് ശരാശരി 0.306 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്. സംസ്ഥാനത്തെ ഡാമുകളിലാകെ 1685.922 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സ്റ്റോക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: